---
title: "അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം "
english_title: "Health Minister visits Attappadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14378/health-minister-visits-attappadi"
published_at: "2021-12-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab27604035f_PicsArt_12-04-01.55.30.jpg"
keywords: []
---

# അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം 

> **Lead Summary:** അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അപ്രതീക്ഷിത സന്ദർശനം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വെൻറിലേറ്റർ സംവിധാനമുള്ള ആംബുലൻസ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

## Article Content

അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അപ്രതീക്ഷിത സന്ദർശനം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വെൻറിലേറ്റർ സംവിധാനമുള്ള ആംബുലൻസ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ബേസിക്ക് സപ്പോർട്ടുള്ള ആംബുലൻസാവും അനുവദിക്കുക. അതേസമയം കോട്ടത്തറ ട്രൈബൽ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദർശിച്ചു. വിവിധ ഊരുകൾ സന്ദർശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14378/health-minister-visits-attappadi)