---
title: "മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Mahila Congress Kannur District Committee organized the Onam celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143796/mahila-congress-kannur-district-committee-organized-the-onam-celebration"
published_at: "2023-09-04T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5d32010e6a_Picsart_23-09-04_18-20-21-831.jpg"
keywords: []
---

# മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു .ഡിസിസി ഓഫീസിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു .ഡിസിസി ഓഫീസിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ രജനി രമാനന്ദ്, കെ പ്രമോദ്, സി ടി ഗിരിജ, രജിത്ത് നാറാത്ത്, ഇ. പി. ശ്യാമള, അത്തായി പദ്മിനി, നസീമ ഖാദർ, പുഷ്പലത,വസന്ത ടി പി, ലത എം . വി,ധനലക്ഷ്മി. കുഞ്ഞമ്മ തോമസ്, ഉഷ അരവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

മനോഹരമായ പൂക്കളം ഒരുക്കി. വിവിധ കലാപരിപാടികളും അരങ്ങേറി ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് രണ്ടുവർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുന്ന അഡ്വക്കേറ്റ് മാർട്ടിൻ ജോർജിനെ പരിപാടിയിൽ വച്ച് അനുമോദിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143796/mahila-congress-kannur-district-committee-organized-the-onam-celebration)