---
title: "കെ​എ​സ്ആ​ർ​ടി​സി​ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു."
english_title: "Ticket booking of KSRTC buses to move to SWIFT's website . "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143813/ticket-booking-of-ksrtc-buses-to-move-to-swifts-website"
published_at: "2023-09-04T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5e00e342e1_dfgfxgf.jpg"
keywords: []
---

# കെ​എ​സ്ആ​ർ​ടി​സി​ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **കെ​എ​സ്ആ​ർ​ടി​സി​ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു. എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ഇനി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ക. ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ടി​ക്ക​റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **കെ​എ​സ്ആ​ർ​ടി​സി​ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റു​ന്നു. എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ഇനി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ക. ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ഒ​രു​മി​ച്ചെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ടി​ക്ക​റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ലേ​ക്കു മാ​റ്റി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്ര​തി​പ​ക്ഷ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ റ്റി​ഡി​എ​ഫി​ന്‍റെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​ന​ത്തെ ത​ക​ർ​ത്ത് സ്വ​കാ​ര്യ ബ​സ് ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് റി​സ​ർ​വേ​ഷ​ൻ സ്വ​ത​ന്ത്ര ക​ന്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ലേ​ക്ക് ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​റ്റു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും നി​ല​വി​ൽ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ബ്സൈ​റ്റ് സ്വി​ഫ്റ്റി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റ്റു​ന്ന​ത് കോ​ർ​പ​റേ​ഷ​ന്‍റെ വ​രു​മാ​ന​ത്തെ ഉ​ൾ​പ്പെ​ടെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143813/ticket-booking-of-ksrtc-buses-to-move-to-swifts-website)