---
title: "പോക്‌സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍  "
english_title: "Bus driver arrested in POCSO case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143822/bus-driver-arrested-in-pocso-case"
published_at: "2023-09-04T19:50:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5e7bd0ee54_dfgdgfhhfgdft.jpg"
keywords: []
---

# പോക്‌സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍  

> **Lead Summary:** **കല്‍പ്പറ്റ:** കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷീദ് മുഹമ്മദ് ആണ് പിടിയിലായത്.ബസില്‍ യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

## Article Content

**കല്‍പ്പറ്റ:** കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷീദ് മുഹമ്മദ് ആണ് പിടിയിലായത്.ബസില്‍ യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

രാവിലെ കൊണ്ടുവരുന്ന കുട്ടികളെ വൈകീട്ട് വീട്ടിലെത്തിക്കും. ഇത്തരത്തില്‍ ചൂഷണത്തിനിരായ മലപ്പുറംകാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കല്‍പ്പറ്റ നഗരത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചായിരുന്നു പീഡനം. തുടര്‍ന്ന്  കല്‍പ്പറ്റ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇയാളുടെ ഫോണ്‍ ലൊക്കേറ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളെ കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ വെച്ച് പിടികൂടിയതെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143822/bus-driver-arrested-in-pocso-case)