---
title: "സ്ത്രീ പദവി പഠനത്തിൻ്റെ പഞ്ചായത്ത് തല സർവ്വേ ഉദ്ഘാടനം നടന്നു. "
english_title: "Panchayat level survey of women's status study was inaugurated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143853/panchayat-level-survey-of-womens-status-study-was-inaugurated"
published_at: "2023-09-04T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f601c0bb708_sdsghfhngjn.jpg"
keywords: []
---

# സ്ത്രീ പദവി പഠനത്തിൻ്റെ പഞ്ചായത്ത് തല സർവ്വേ ഉദ്ഘാടനം നടന്നു. 

> **Lead Summary:** **പായം: **ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പായം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീ പദവി പഠനത്തിൻ്റെ പഞ്ചായത്ത് തല സർവ്വേ ഉദ്ഘാടനം ബഹു: പ്രസിഡൻറ് ശ്രീമതി പി രജനി നിർവഹിച്ചു.

## Article Content

**പായം: **ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പായം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീ പദവി പഠനത്തിൻ്റെ പഞ്ചായത്ത് തല സർവ്വേ ഉദ്ഘാടനം ബഹു: പ്രസിഡൻറ് ശ്രീമതി പി രജനി നിർവഹിച്ചു.

ഒപ്പം വാർഡ് തല പഠനസംഘങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണും നടത്തി. സർവേയുടെ പ്രചരണാർത്ഥം ഐ എച്ച് ആർ ഡി കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് നടത്തി.

വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.മുജീബ് കുഞ്ഞിക്കണ്ടി , ഇരിട്ടി ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി കെ എൻ പദ്മാവതി , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സൺ , മറ്റ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ,ജി ആർ സി അക്കാഡമിക് ടീം അംഗങൾ പഠനസംഘങ്ങൾ കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143853/panchayat-level-survey-of-womens-status-study-was-inaugurated)