---
title: "തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൻ്റ ആഭിമുഖ്യത്തിൽ ത്രിദിന മെഗാ എക്സിബിഷൻ സംഘടിപ്പിക്കും "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143996/thaliparamba"
published_at: "2023-09-05T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6e40d93060_Screenshot_2023-09-05-13-33-26-77_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൻ്റ ആഭിമുഖ്യത്തിൽ ത്രിദിന മെഗാ എക്സിബിഷൻ സംഘടിപ്പിക്കും 

> **Lead Summary:** **തളിപ്പറമ്പ**: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൻ്റ ആഭിമുഖ്യത്തിൽ ഫ്ലെയർ 2023 എന്ന പേരിൽ ത്രിദിന മെഗാ എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തളിപ്പറമ്പ**: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൻ്റ ആഭിമുഖ്യത്തിൽ ഫ്ലെയർ 2023 എന്ന പേരിൽ ത്രിദിന മെഗാ എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ 7,8,9 തീയതികളിൽ നടത്തുന്ന മെഗാ എക്സിബിഷൻ 7 ന് രാവിലെ 10 മണിക്ക് തുറമുഖ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ വിദ്യാഭ്യാസ പ്രദർശനം, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ, തനത് കലാരൂപങ്ങൾ, ആധുനിക കലാരൂപങ്ങൾ, മെഡിക്കൽ കോളേജ് പവലിയൻ, ഔഷധ സസ്യങ്ങൾ, പുരാവസ്തു മ്യൂസിയം, കലാസാംസ്കാരിക പ്രകടനകൾ, ഫിലിം ഷോ, ഫുഡ് ഫെസ്റ്റ്, ബോധവൽക്കര ക്ലാസുകൾ, കളിമൺപാത്ര നിർമ്മാണം, ഖാദി കൈത്തറി, കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവയാണ് എക്സിബിഷൻ്റെ ഭാഗമായി ഉണ്ടാകുക.

എക്സിബിഷൻ്റെ പ്രചരണാർത്ഥം സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ വച്ച് സെപ്തംബർ 5ന് രാവിലെ 10 മണിക്ക് കെ കെ ആർ വെങ്ങരയുടെ നേതൃത്വത്തിൽ ചിത്രോത്സവവും ഉച്ചയ്ക്ക് 3 മണിക്ക് തളിപ്പറമ്പ് ചിറവക്കിൽ നിന്നും ടൗണിലേക്ക് വിളംബര ജാഥയും നടത്തുമെന്ന് ഭാരവാഹകൾ പറഞ്ഞു. തളിപ്പറമ്പിൽ നടന വാർത്താ സമ്മേളനത്തിൽ അഡ്വ.പി മഹമൂദ്, അള്ളാംകുളം മഹമ്മൂദ്, ഡോ ഖലീൽ ചൊവ്വ, വി.കെ ഷാജി, ഡോ. സിറാജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143996/thaliparamba)