---
title: "എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Eranjoli Gram Panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144010/eranjoli-gram-panchayath"
published_at: "2023-09-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6f1a62e8ac_Screenshot_2023-09-05-14-36-34-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **എരഞ്ഞോളി**: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ നടന്ന ഓണാഘോഷം പരിപാടി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.

## Article Content

**എരഞ്ഞോളി**: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ നടന്ന ഓണാഘോഷം പരിപാടി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.

സി.കെ. ഷക്കീൽ അധ്യക്ഷത വഹിച്ചു. മെഹർ ചന്ദ്, കെ.സി.വേണു, കെ.രഞ്ചിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം നടന്നു.പുരുഷു ഗുരുക്കൾ,മഹേഷ് ഗുരുക്കൾ പിണറായി,പി.സുനിൽ ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനം നടന്നു.കലാ കായിക മത്സരങ്ങളും നടന്നു. ഓണസദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144010/eranjoli-gram-panchayath)