---
title: "#peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144014/peravoor"
published_at: "2023-09-05T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6f2dcefa16_Picsart_23-09-05_14-50-00-969.jpg"
keywords: []
---

# #peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

> **Lead Summary:** **പേരാവൂർ** : സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ വി, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദർ പി ടി എ പ്രസിഡണ്ട് അനു ഷൈജു, ബി എഡ് ട്രെയിനി രതീഷ് ഇ ആർ, മാസ്റ്റർ ടെൽവിൻ ജോസ് ബാബു, കുമാരി ഇഷിതാ എസ്, പി ടി എ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. എല്ലാ അധ്യാപകരെയും കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തുടർന്ന് അധ്യാപകർ കുട്ടികൾക്ക് ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144014/peravoor)