---
title: "നാടിൻ്റെ ഉത്സവമായി മഴ മഹോത്സവം"
english_title: "Rain festival as a national festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144018/rain-festival-as-a-national-festival"
published_at: "2023-09-05T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6f6c30661a_IMG-20230905-WA0215.jpg"
keywords: []
---

# നാടിൻ്റെ ഉത്സവമായി മഴ മഹോത്സവം

> **Lead Summary:** നാടിൻ്റെ ഉത്സവമായി മഴ മഹോത്സവം.മണ്ണിനെയും മഴയെയും സ്നേഹിക്കുന്നവർ പ്രായഭേദമന്യേ ചെളി കണ്ടത്തിൽ തിമിർത്താടി പിണറായി വെസ്റ്റിലെ മഴ മഹോത്സവം സമാപിച്ചു. സി മാധവൻ സ്മാരക വായനശാലയും യുവധാര ക്ലബ്ബും ചേർന്ന് പിണറായി വെസ്റ്റ് വയലിൽ സംഘടിപ്പിച്ച മഴ മഹോത്സവം കാർഷിക സംസ്കൃതിയെ ചേർത്തുപിടിക്കുമെന്ന ഒരു നാടിൻ്റെ പ്രഖ്യാപനമായി മാറി.

## Article Content

നാടിൻ്റെ ഉത്സവമായി മഴ മഹോത്സവം.മണ്ണിനെയും മഴയെയും സ്നേഹിക്കുന്നവർ പ്രായഭേദമന്യേ ചെളി കണ്ടത്തിൽ തിമിർത്താടി പിണറായി വെസ്റ്റിലെ മഴ മഹോത്സവം സമാപിച്ചു. സി മാധവൻ സ്മാരക വായനശാലയും യുവധാര ക്ലബ്ബും ചേർന്ന് പിണറായി വെസ്റ്റ് വയലിൽ സംഘടിപ്പിച്ച മഴ മഹോത്സവം കാർഷിക സംസ്കൃതിയെ ചേർത്തുപിടിക്കുമെന്ന ഒരു നാടിൻ്റെ പ്രഖ്യാപനമായി മാറി.

തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ മഴ മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫോക് ലോർഅവാർഡ് ജേതാവ് സുഭാഷ് അറുകര, കർഷക അവാർഡ് ജേതാവ് ഷിംജിത്ത് തില്ലങ്കേരി, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ജാൻവിവത്സരാജ്, മലബാറിലെ ആദ്യ വനിതാ ബസ് ഡ്രൈവർ അനുഗ്രഹ സി.എം എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

കെ ഭാസ്കരൻ ,അഡ്വ.വി പ്രദീപൻ, കെ.വിമല,പി ബൈജു എന്നിവർ സംസാരിച്ചു.വനിതകളുടെ കമ്പവലി മത്സരത്തിൽ പിണറായി വെസ്റ്റിലെ കുടുംബശ്രീ ടീം ഒന്നാം സ്ഥാനവും ഹരിത കർമ്മ സേന ടീം രണ്ടാം സ്ഥാനവും നേടി. പുരുഷൻമാരുടെ കമ്പവലി മത്സരം,ഫുട്ബോൾ മത്സരം എന്നിവക്ക് പുറമെ എല്ലാവർക്കും ആയി ഉറിയടി മത്സരം, ഓട്ടം മത്സരം എന്നിവയും അരങ്ങേറി.

കുട്ടികൾക്കായി നടത്തിയ കാർഷിക പ്രച്ഛന്ന വേഷം മത്സരത്തിൽ കർഷക വേഷം ധരിച്ച് എത്തിയ കുട്ടികൾ വയലിൽ ഇറങ്ങി പരിപാടിയിൽ അണിനിരന്നു.മത്സര വിജയികൾക്ക് കർഷകരായ എം.സി രാഘവൻ,റിജിൽ മണാട്ട്, ദിനിൽ പ്രസാദ് എന്നിവരും പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി അംഗം ടി ആർ വിധുവും സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144018/rain-festival-as-a-national-festival)