---
title: "ചേറ്റിലിറങ്ങി വിള നാട്ടിയിൽ പങ്കാളികളായി മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144037/kalpetta"
published_at: "2023-09-05T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f70bbaa255a_Screenshot_2023-09-05-16-30-57-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചേറ്റിലിറങ്ങി വിള നാട്ടിയിൽ പങ്കാളികളായി മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും

> **Lead Summary:** **കല്പറ്റ**: ബി.പി.അപ്പാരറ്റസും സ്റ്റെതസ്കോപ്പും മാറ്റി വെച്ച് മെഡിക്കൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ചേറ്റിലിറങ്ങി വിള നാട്ടിയിൽ പങ്കാളികളായി. ഒയിസ്ക കല്പറ്റ ചാപ്റ്റർ നടത്തിയ നാട്ടിയുൽസവത്തിലായിരുന്നു മെഡിക്കൽ സംഘത്തിൻ്റെ സഹകരണം.

## Article Content

**കല്പറ്റ**: ബി.പി.അപ്പാരറ്റസും സ്റ്റെതസ്കോപ്പും മാറ്റി വെച്ച് മെഡിക്കൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ചേറ്റിലിറങ്ങി വിള നാട്ടിയിൽ പങ്കാളികളായി. ഒയിസ്ക കല്പറ്റ ചാപ്റ്റർ നടത്തിയ നാട്ടിയുൽസവത്തിലായിരുന്നു മെഡിക്കൽ സംഘത്തിൻ്റെ സഹകരണം.

വയലും വെള്ളവും മണ്ണും സംരംക്ഷിക്കണമെന്ന സന്ദേശം ഉയർത്തി കൽപ്പറ്റയ്ക്കടുത്ത കോക്കുഴി രണ്ടേക്കർ വയലിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്ററും ഡി. എം. വിംസ് നഴ്സിങ്ങ് കോളേജിന്റെ സഹകരണത്തോടെ നാട്ടി യുത്സവം നടത്തിയത്. സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ മാത്രമല്ല കൃഷി വേണ്ടതെന്ന് മണ്ണിൽ മണ്ണറിഞാണ് കൃഷി വേണ്ടതെന്ന് നാട്ടിയുത്സവം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

ഒയിസ്ക പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹിമാൻ കാദിരിയുടെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിലായിരുന്നു നാട്ടിയുത്സവം . ഡോ. വി.ജെ. സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരും അമ്പതിലധികം മെഡിക്കൽ മേഖലയിലെ വിദ്യാർത്ഥികളും നാട്ടിയുത്സവത്തിൽ ചെളിയിലിറങ്ങി. നാടൻ പാട്ട് കലാകാരൻ മാത്യൂസിൻ്റെ നാടൻ പാട്ടും നാട്ടിയുത്സവത്തിന് ആവേശമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144037/kalpetta)