---
title: "ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തുകൊണ്ടുള്ള ശോഭായാത്ര നാളെ കൂത്തുപറമ്പിൽ "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144043/kuthuparamba"
published_at: "2023-09-05T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f70fa1f105c_Screenshot_2023-09-05-16-42-30-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തുകൊണ്ടുള്ള ശോഭായാത്ര നാളെ കൂത്തുപറമ്പിൽ 

> **Lead Summary:** കൂത്തുപറമ്പ: ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി ആറ് മഹാ ശോഭാ യാത്രകൾ നടക്കുമെന്ന് സംഘാടകർ കൂത്തുപറമ്പിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കൂത്തുപറമ്പ: ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി ആറ് മഹാ ശോഭാ യാത്രകൾ നടക്കുമെന്ന് സംഘാടകർ കൂത്തുപറമ്പിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആലച്ചേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കരേറ്റ, മമ്പറം, കൂത്തുപറമ്പ് എന്നീ സ്ഥലങ്ങളിൽ ശോഭാ യാത്ര നടക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തുകൊണ്ടാണ് ശോഭായാത്ര ഉദ്ഘാടനം നിർവഹിക്കുന്നതു.

ബാലഗോകുലം കോളയാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ മേനച്ചോടി സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് ആലച്ചേരി അച്ചോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. ബാലഗോകുലം കരേറ്റ മണ്ഡലത്തിന്റെ നേതൃത്വത്തിൽ മെരുവമ്പായി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് കരേറ്റയിൽ സമാപിക്കും. ബാലഗോകുലം ചിറ്റാരിപ്പറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കണ്ണവം പഴയപാലത്ത് നിന്ന് ആരംഭിച്ച് ചിറ്റാരിപ്പറമ്പിൽ സമാപിക്കും.

ബാലഗോകുലം കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ് കണ്ണൂർ റോഡിൽ സമാപിക്കും. ബാലഗോകുലം ചെറുവാഞ്ചേരി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൂറ്റേരി പൊയിൽ  മാങ്കുളത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ചെറുവാഞ്ചേരി ടൗണിൽ സമാപിക്കും.

ബാലഗോകുലം മമ്പറം മണ്ഡലത്തിന്റെ നേതൃത്വത്തിൽ പാച്ചപ്പൊയ്ക പാനുണ്ട റോഡിൽ നിന്നും ആരംഭിച്ച് മമ്പറം ടൗണിൽ സമാപിക്കും. ഉണ്ണിക്കണ്ണന്മാർ, ഗോപികമാർ, ഭജന സംഘങ്ങൾ, സ്വാഗതസംഘം അംഗങ്ങൾ, മുത്തുക്കുടയേന്തിയ അമ്മമാർ, നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം, വാദ്യമേളങ്ങൾ എന്നിവ ശോഭാ യാത്രയിൽ അണിനിരക്കും.

ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് ആഘോഷ പ്രമുഖ് സനീഷ് ഓലായിക്കര,എ.പി പുരുഷോത്തമൻ, പി. പ്രജിത്ത് ഏളക്കുഴി, വി. സുനിൽകുമാർ, പി. ബിനോയ് , കെ.എ പ്രത്യുഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144043/kuthuparamba)