---
title: "പിടിഎയുടെ നേതൃത്വത്തിൽ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kappad St. Sebastian's UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144054/kappad-st-sebastians-up-school"
published_at: "2023-09-05T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f716b13a0a2_Picsart_23-09-05_17-19-11-862.jpg"
keywords: []
---

# പിടിഎയുടെ നേതൃത്വത്തിൽ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** പിടിഎയുടെ നേതൃത്വത്തിൽ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സുരുവി റിജോ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

പിടിഎയുടെ നേതൃത്വത്തിൽ കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സുരുവി റിജോ ഉദ്ഘാടനം നിർവഹിച്ചു.

പൂർവ്വകാല അധ്യാപകരായ കെ ജി ജെയിംസ്,  കെ ടി ലില്ലി എന്നിവരെ പൊന്നാട അണിയിച്ചും, മുഴുവൻ അധ്യാപകരേയും മൊമെന്റോയുംപുഷ്പങ്ങളും നൽകി ആദരിച്ചു. വീഡിയോ പ്രദർശനവും മധുരപലഹാരങ്ങളും കലാപരിപാടികളും കുട്ടികൾക്ക് അധ്യാപക ദിനാഘോഷം ആഹ്ലാദകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

ഫാദർ തോമസ് പട്ടാംകുളം ആശംസ സന്ദേശം നൽകി സ്കൂൾ ഹെഡ്മാസ്റ്റർ ജാൻസി തോമസ് നന്ദി പറഞ്ഞു. ചടങ്ങിന് ആശാ രാജേഷ്, ബിജു എസി, ദിലീപ്, ബിജു ചെറിയാൻ സുജിത്ത്, സിനോ ജോസ്, ശശി ചിറ്റേരി, സന്ധ്യ ഷാജു, റിംന, ഉഷ സന്ധ്യ, സൗഭാഗ്യ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144054/kappad-st-sebastians-up-school)