---
title: "സ്വന്തമായി ഒരുക്കിയ ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച്‌ ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പ്"
english_title: "Chettyamparamba Govt: U.P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144063/chettyamparamba-govt-up-school"
published_at: "2023-09-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71ac9b26ea_IMG-20230905-WA0321.jpg"
keywords: []
---

# സ്വന്തമായി ഒരുക്കിയ ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച്‌ ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പ്

> **Lead Summary:** **ചെട്ടിയാംപറമ്പ**: സ്വന്തമായി ഒരുക്കിയ ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച്‌ ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പ്. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിപ്രകാരം സ്കൂളിൽ ഒരുക്കിയ ചെണ്ടുമല്ലി ചെടികളാണ് സ്വർണ്ണനിറത്തിൽ വിരിഞ്ഞ് കണ്ണിന് കുളിർമ്മയേകി നിൽക്കുന്നത്. സ്കൂൾ അധ്യാപകൻ ഷിജിത്ത് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ കാർഷിക ക്ലബ്ബാണ് ഈ മനോഹരമായ പൂവിരുന്ന് കുട്ടികൾക്കായി ഒരുക്കിയത്.

## Article Content

**ചെട്ടിയാംപറമ്പ**: സ്വന്തമായി ഒരുക്കിയ ചെണ്ടുമല്ലിപാടത്ത് അധ്യാപകദിനമാചരിച്ച്‌ ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പ്. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിപ്രകാരം സ്കൂളിൽ ഒരുക്കിയ ചെണ്ടുമല്ലി ചെടികളാണ് സ്വർണ്ണനിറത്തിൽ വിരിഞ്ഞ് കണ്ണിന് കുളിർമ്മയേകി നിൽക്കുന്നത്. സ്കൂൾ അധ്യാപകൻ ഷിജിത്ത് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ കാർഷിക ക്ലബ്ബാണ് ഈ മനോഹരമായ പൂവിരുന്ന് കുട്ടികൾക്കായി ഒരുക്കിയത്.

കഴിഞ്ഞ വർഷങ്ങളിലും ഇതുപോലെ ചെണ്ടുമല്ലികൾ പൂത്തിരുന്നു. ഈ വർഷം ഓണത്തിന് വേണ്ട പൂക്കൾ സ്കൂൾ തന്നെ നട്ടുനനച്ചു വിളവെടുത്ത് ജില്ലയിൽതന്നെ മാതൃകയാവുകയാണ്. ഈ വർഷത്തെ അധ്യാപക ദിനം സ്വന്തമായി ഒരുക്കിയ പൂപ്പാടത്ത് നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ അധ്യാപകരും കുട്ടികളും.

അധ്യാപകദിന പരിപാടിയിൽ മുൻ ഹെഡ്മാസ്റ്റർ പി കെ മണിമാസ്റ്ററെ ആദരിച്ചു. കുട്ടികൾക്കായി അദ്ദേഹം അധ്യാപകദിന സന്ദേശം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബാബു.ടി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷാജി ജോർജ്ജ് അധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144063/chettyamparamba-govt-up-school)