---
title: "അധ്യാപക ദിനത്തിൽ മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ അധ്യാപകർക്ക് ആദരവ് നൽകി"
english_title: "Teacher's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144064/teachers-day"
published_at: "2023-09-05T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71ca1e297f_Screenshot_2023-09-05-17-45-38-28_7352322957d4404136654ef4adb64504.jpg"
keywords: []
---

# അധ്യാപക ദിനത്തിൽ മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ അധ്യാപകർക്ക് ആദരവ് നൽകി

> **Lead Summary:** **മാട്ടറ**: അധ്യാപക ദിനത്തിൽ മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ അധ്യാപകർക്ക് ആദരവ് നൽകി.കുട്ടികൾ ഭൂരിഭാഗവും കുട്ടി ടീച്ചർമാരായി വേഷമണിഞാണ്‌ ഹാളിൽ എത്തിയത്. തുടർന്ന് അധ്യാപകരെ ഹാളിലേക് ആനയിച്ചു. പുഷ്പവൃഷ്ടി നടത്തി കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ സ്വീകരിച്ചു.

## Article Content

**മാട്ടറ**: അധ്യാപക ദിനത്തിൽ മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിലെ അധ്യാപകർക്ക് ആദരവ് നൽകി.കുട്ടികൾ ഭൂരിഭാഗവും കുട്ടി ടീച്ചർമാരായി വേഷമണിഞാണ്‌ ഹാളിൽ എത്തിയത്. തുടർന്ന് അധ്യാപകരെ ഹാളിലേക് ആനയിച്ചു. പുഷ്പവൃഷ്ടി നടത്തി കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ സ്വീകരിച്ചു.

തുടർന്ന് പൂക്കൾ നൽകി സ്വാഗതം ചെയ്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സാബു കെ കെ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഹന്ന മനില സരുൺ ആശംസകൾ നേർന്നു.മനില സരുൺ സ്വാഗതവും സിൽവി അനീഷ് നന്ദിയും പറഞ്ഞു.

കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ചു. കൂടാതെ കുട്ടികൾ അധ്യാപകർക്ക് കത്തുകൾ അടുത്ത ദിവസം കൈമാറും. പ്രധാനാധ്യാപകൻ കെ വി രാജൻ, അധ്യാപകരായ ജോളിക്കുട്ടി മാത്യു, മറിയാമ്മ എം ജെ, ദീപ ടി വി, സാന്ദ്ര ബാബു, ആൻസി സണ്ണി എന്നിവർക്കാണ് ആദരവ് നൽകിയത്. തുടർന്ന് അധ്യാപകർ അവരുടെ അധ്യാപന ജീവിത അനുഭവങ്ങൾ പങ്കു വെച്ചു.തുടർന്ന് മധുര.പലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144064/teachers-day)