---
title: " ഓണക്കാല സർവീസിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി. "
english_title: "KSRTC gains in Onakala service. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144081/ksrtc-gains-in-onakala-service"
published_at: "2023-09-05T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7301b7918e_sdfghfgjhkj.jpg"
keywords: []
---

#  ഓണക്കാല സർവീസിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി. 

> **Lead Summary:** **തിരുവനന്തപുരം: **ഓണക്കാല സർവീസിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി. ഓഗസറ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള ദിവസങ്ങളിൽ 70.97 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച മാത്രം വരുമാനം 8.79 കോടി രൂപയാണ്. 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഓഗസറ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള പത്ത് ദിവസങ്ങളിൽ അഞ്ച് ദിവസവും വരുമാനം ഏഴ് കോടി കടന്നു. മാനേജ്മെന്റും ജിവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് റെക്കോര്‍ഡ് വരുമാനമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നു. കൂടുതൽ ബസുകൾ നിരത്തിലിറക്കി ഒൻപത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യം. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് ഇതിന് തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഓണക്കാല സർവീസിൽ നേട്ടം കൊയ്ത് കെഎസ്ആർടിസി. ഓഗസറ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള ദിവസങ്ങളിൽ 70.97 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച മാത്രം വരുമാനം 8.79 കോടി രൂപയാണ്. 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഓഗസറ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള പത്ത് ദിവസങ്ങളിൽ അഞ്ച് ദിവസവും വരുമാനം ഏഴ് കോടി കടന്നു. മാനേജ്മെന്റും ജിവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് റെക്കോര്‍ഡ് വരുമാനമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നു. കൂടുതൽ ബസുകൾ നിരത്തിലിറക്കി ഒൻപത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യം. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് ഇതിന് തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144081/ksrtc-gains-in-onakala-service)