---
title: "ബൈക്കപകടത്തില്‍ യൂനിവേഴ്‌സിറ്റിയിലെ  ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മരിച്ചു."
english_title: "A postgraduate student of the university died in a bike accident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144139/a-postgraduate-student-of-the-university-died-in-a-bike-accident"
published_at: "2023-09-05T22:35:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f75ffd56786_bmnjljlkml.jpg"
keywords: []
---

# ബൈക്കപകടത്തില്‍ യൂനിവേഴ്‌സിറ്റിയിലെ  ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മരിച്ചു.

> **Lead Summary:** **വൈത്തിരി: **പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിസരത്ത് ബൈക്കപകടത്തില്‍ യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം 'അറഫ'യില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ് ആണ് മരിച്ചത്.എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്നാണ് സൂചന.ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**വൈത്തിരി: **പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിസരത്ത് ബൈക്കപകടത്തില്‍ യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം 'അറഫ'യില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ് ആണ് മരിച്ചത്.എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്നാണ് സൂചന.ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144139/a-postgraduate-student-of-the-university-died-in-a-bike-accident)