---
title: "സ്കൂട്ടർ അപകടം; ഒരാൾ പുഴയിലേക്ക് വീണതായി സംശയം ഫയർഫോഴ്സ് തിരച്ചിൽ നടത്തി"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144160/accident"
published_at: "2023-09-06T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7d3426c019_download_(24).jpeg"
keywords: []
---

# സ്കൂട്ടർ അപകടം; ഒരാൾ പുഴയിലേക്ക് വീണതായി സംശയം ഫയർഫോഴ്സ് തിരച്ചിൽ നടത്തി

> **Lead Summary:** മാനന്തവാടി: കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരനായ ആൾ പുഴയിലേക്ക് വീണതായി സംശയം. സ്കൂട്ടർ പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം.

## Article Content

മാനന്തവാടി: കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരനായ ആൾ പുഴയിലേക്ക് വീണതായി സംശയം. സ്കൂട്ടർ പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം.

ശബ്ദം കേട്ടെത്തിയവരാണ് സ്കൂട്ടർ വീണ് കിടക്കുന്നത് കണ്ടത്. എൻജിൻ ഓഫാകാത്ത നിലയിലായിരുന്നു. വരയാൽ സ്വദേശിയുടേതെന്ന് സംശയിക്കുന്ന പഴ്സ് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144160/accident)