---
title: "അധ്യാപക ദിനം ആചരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144174/peravoor"
published_at: "2023-09-06T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7ecc1072e2_Picsart_23-09-06_08-36-09-205.jpg"
keywords: []
---

# അധ്യാപക ദിനം ആചരിച്ചു

> **Lead Summary:**  **പേരാവൂർ** : മലബാർ ട്രെയിനിങ് കോളേജിൽ അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിപുലമായി അധ്യാപകദിനം ആചരിച്ചു. വിദ്യാർത്ഥിയായ ശ്വേതാ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ ഇന്ദു കെ മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി . 

## Article Content

 **പേരാവൂർ** : മലബാർ ട്രെയിനിങ് കോളേജിൽ അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിപുലമായി അധ്യാപകദിനം ആചരിച്ചു. വിദ്യാർത്ഥിയായ ശ്വേതാ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ ഇന്ദു കെ മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി . 

ചടങ്ങിൽ വിദ്യാർത്ഥികൾ സ്നേഹോപഹാരം നൽകി അധ്യാപകരെ ആദരിച്ചു.   വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ഇതിനോടനുബന്ധിച്ച് അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി 'വൺ റുപീസ് ചലഞ്ച്' പദ്ധതിക്ക് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144174/peravoor)