---
title: "#accident | നിർത്തിയിട്ട ലോറിയുടെ പിന്നില്‍ അമിത വേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി: ഒരു വയസുകാരി ഉൾപ്പെടെ ആറ് മരണം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144213/accident"
published_at: "2023-09-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8118d96819_download_(20).jpeg"
keywords: []
---

# #accident | നിർത്തിയിട്ട ലോറിയുടെ പിന്നില്‍ അമിത വേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി: ഒരു വയസുകാരി ഉൾപ്പെടെ ആറ് മരണം

> **Lead Summary:** **സേലം**: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരു വയസുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്ന്‌ പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. ലോറിയുടെ പിന്നിലേക്ക് വാൻ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ​ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

## Article Content

**സേലം**: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരു വയസുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്ന്‌ പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. ലോറിയുടെ പിന്നിലേക്ക് വാൻ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ​ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻ​ഗുരിൽ നിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്_. _ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് ‌(50), അറമു​ഖം(48), അറമുഖത്തിൻെ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വി​ഗ്നേഷ് ‌(25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വി​ഗ്നേഷ്. ന ടപടികൾക്കുശേഷം മൃ​തദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശങ്കരി ​ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സേലം സ്വദേശിയായ രാജാദുരൈയുമായി രണ്ട് വർഷം മുമ്പാണ് പ്രിയ വിവാഹിതയാകുന്നത്. ഇരുവരും പിരിയാൻ തീരുമാനിച്ചതിനെതുടർന്ന് രാജദുരൈയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം പ്രിയയെയും മകളെയും സേലത്തുനിന്നും പെരുതുറൈക്ക് കൂട്ടികൊണ്ടുവരുന്നതിനിടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144213/accident)