---
title: "#Accident| സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144238/accident"
published_at: "2023-09-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f823243ea00_Picsart_23-09-06_12-27-29-806.jpg"
keywords: []
---

# #Accident| സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കമ്മന**: കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണ യാത്രക്കാരനായ യുവാവിൻ്റെ മൃതദേഹം കിട്ടി. ഇന്നലെ രാത്രിയാണ് കമ്മന കരിന്തിരിക്കടവിൽ ബൈക്ക് പാലത്തിന്റെ കൈവരിയിൽ തട്ടി യുവാവ് പുഴയിൽ അകപ്പെട്ട വരയാൽ പുത്തേട്ട് സോജന്റെ മകൻ അജയ് ആണ് പുഴയിൽ അകപ്പെട്ടത്.

## Article Content

**കമ്മന**: കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണ യാത്രക്കാരനായ യുവാവിൻ്റെ മൃതദേഹം കിട്ടി. ഇന്നലെ രാത്രിയാണ് കമ്മന കരിന്തിരിക്കടവിൽ ബൈക്ക് പാലത്തിന്റെ കൈവരിയിൽ തട്ടി യുവാവ് പുഴയിൽ അകപ്പെട്ട വരയാൽ പുത്തേട്ട് സോജന്റെ മകൻ അജയ് ആണ് പുഴയിൽ അകപ്പെട്ടത്.

ഫയർ ഫോഴ്സും, ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിൽ പാലത്തിൽ നിന്നും 50 മീറ്റർ മാറി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടർ പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

ഇന്നലെ (ചൊവ്വാഴ്ച) രാത്രി ഒൻപതോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയവരാണ് സ്കൂട്ടർ വീണ് കിടക്കുന്നത് കണ്ടത്. എൻജിൻ ഓഫാകാത്ത നിലയിലായിരുന്നു. വരയാൽ സ്വദേശിയുടേതെന്ന് സംശയിക്കുന്ന പഴ്സ് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144238/accident)