---
title: "കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും"
english_title: "Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144278/kannur-district"
published_at: "2023-09-06T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f84bc8d8179_sree-krishna-jayanthi.jpg"
keywords: []
---

# കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും

> **Lead Summary:**  **കണ്ണൂര്‍** : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന ശോഭായാത്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കും.

## Article Content

 **കണ്ണൂര്‍** : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന ശോഭായാത്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കും.

കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി നടന്നു വരുന്ന ശോഭാ യാത്രയില്‍ ആഭാല വൃദ്ധം ജനങ്ങളും എത്തിച്ചേരാറുണ്ട്. മുന്‍ വര്‍ഷത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ലഹരിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശം കൂടി ഈ വര്‍ഷത്തെ ജന്‍മാഷ്ഠമി ആഘോഷത്തിനെ പ്രസക്തമാക്കുന്നത്.

കണ്ണൂര്‍ജില്ലയിലെവിവിധ ശ്രീകൃഷ്ണക്ഷേത്രങ്ങള്‍കേന്ദ്രീകരിച്ചാണ് ശോഭായാത്രകള്‍ തുടങ്ങുന്നത്. ഇരിക്കൂര്‍ പടിയൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര നിടിയോടി വഴി പുലിക്കാട് പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കു. കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി തെക്കേ അംബേദ്ക്കര്‍ കോളനി റോഡില്‍ നിന്നാരംഭിച്ച് വാര്‍ഡ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144278/kannur-district)