---
title: "മാനന്തവാടി ഗാന്ധി പാര്‍ക്കില്‍  താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനമൊരുങ്ങുന്നു."
english_title: "A temporary toilet system is being prepared at Mananthavadi Gandhi Park. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144363/a-temporary-toilet-system-is-being-prepared-at-mananthavadi-gandhi-park"
published_at: "2023-09-06T20:19:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f89183cb56f_dfxgfgfh.jpg"
keywords: []
---

# മാനന്തവാടി ഗാന്ധി പാര്‍ക്കില്‍  താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനമൊരുങ്ങുന്നു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനമൊരുങ്ങുന്നു. റോഡ് പ്രവര്‍ത്തികളുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് മാറ്റിയത് പൊതുജനത്തിന് ദുരിതമായി മാറിയ പശ്ചാത്തലത്തിലാണ് താല്‍ക്കാലിക സംവിധാനമൊരുക്കുന്നത്.സഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമായ ഗാന്ധി പാര്‍ക്കില്‍ പൊതു ശൗചാലയമില്ലാത്തത് വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു. ഓട്ടോ ,ജീപ്പ് സ്റ്റാന്‍ഡ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം, എന്നിവയെല്ലാമുള്ള ഇവിടെ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മലയോര ഹൈവേ റോഡ് പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയത്. ഇതോടെ സത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദുരിതമനുഭവിച്ചിരുന്നത്. ടോയ് ലറ്റ് സംവിധാനമൊരുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയും ഇതേ ആവശ്യമുന്നയിച്ച് സി പി എം നഗരസഭയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ബയോ സെപ്റ്റിക് ടാങ്ക് സംവിധാനത്തോടെയുള്ള 2 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളാണ് ഇവിടെ താത്ക്കാലികമായി ഒരുക്കുന്നത്.

## Article Content

**മാനന്തവാടി: **മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനമൊരുങ്ങുന്നു. റോഡ് പ്രവര്‍ത്തികളുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് മാറ്റിയത് പൊതുജനത്തിന് ദുരിതമായി മാറിയ പശ്ചാത്തലത്തിലാണ് താല്‍ക്കാലിക സംവിധാനമൊരുക്കുന്നത്.സഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമായ ഗാന്ധി പാര്‍ക്കില്‍ പൊതു ശൗചാലയമില്ലാത്തത് വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു. ഓട്ടോ ,ജീപ്പ് സ്റ്റാന്‍ഡ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം, എന്നിവയെല്ലാമുള്ള ഇവിടെ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മലയോര ഹൈവേ റോഡ് പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയത്. ഇതോടെ സത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദുരിതമനുഭവിച്ചിരുന്നത്. ടോയ് ലറ്റ് സംവിധാനമൊരുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയും ഇതേ ആവശ്യമുന്നയിച്ച് സി പി എം നഗരസഭയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ബയോ സെപ്റ്റിക് ടാങ്ക് സംവിധാനത്തോടെയുള്ള 2 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളാണ് ഇവിടെ താത്ക്കാലികമായി ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144363/a-temporary-toilet-system-is-being-prepared-at-mananthavadi-gandhi-park)