---
title: "അധ്യാപക ദിനം ആഘോഷിച്ചു"
english_title: "Teacher's Day was celebrated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144381/teachers-day-was-celebrated"
published_at: "2023-09-06T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8a20cca274_zdfxfgchvgjh.jpg"
keywords: []
---

# അധ്യാപക ദിനം ആഘോഷിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്: **അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 9 .30ന് സ്കൂളിൽ പൊതു അസംബ്ലിയിൽ വെച്ച് കുട്ടികളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി മാത്യു അധ്യാപകദിനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് അധ്യാപകദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി എല്ലാ അധ്യാപകരെയും ആദരിച്ചു.

## Article Content

**അങ്ങാടിക്കടവ്: **അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 9 .30ന് സ്കൂളിൽ പൊതു അസംബ്ലിയിൽ വെച്ച് കുട്ടികളുടെ നേതൃത്വത്തിൽ പരിപാടികൾ നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി മാത്യു അധ്യാപകദിനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് അധ്യാപകദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി എല്ലാ അധ്യാപകരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144381/teachers-day-was-celebrated)