---
title: "പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. "
english_title: "A couple who booked a room in a five-star hotel was found dead by hanging. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144383/a-couple-who-booked-a-room-in-a-five-star-hotel-was-found-dead-by-hanging"
published_at: "2023-09-06T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8a255f3fea_dzfxgchfjh.jpg"
keywords: []
---

# പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

> **Lead Summary:** തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ്‌ സിഗമനം.

## Article Content

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ്‌ സിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144383/a-couple-who-booked-a-room-in-a-five-star-hotel-was-found-dead-by-hanging)