---
title: "ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ്."
english_title: "Property details at the time of selection Mancheri Municipal Council for not complying Notice to "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144395/property-details-at-the-time-of-selection-mancheri-municipal-council-for-not-complying-notice-to"
published_at: "2023-09-06T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8b2833a17d_dgdfhjhgh.jpg"
keywords: []
---

# ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ്.

> **Lead Summary:** **മ​​ഞ്ചേ​​രി**: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ്. ഈ ​​മാ​​സം 13ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ലോ​​കാ​​യു​​ക്ത​​ക്ക് മു​​ന്നി​​ൽ ഹാ​​ജ​​രാ​​കാ​​നാ​​ണ് നി​​ർ​​ദേ​​ശം. ന​​ഗ​​ര​​സ​​ഭ​​യി​​ലെ 50 അം​​ഗ​​ങ്ങ​​ളും സ്ഥ​​ല​​ത്തി​​ന്റെ ആ​​ധാ​​രം, മ​​റ്റു രേ​​ഖ​​ക​​ൾ, വാ​​ഹ​​ന​​ത്തി​​ന്റെ ആ​​ർ.​​സി, ഏ​​റ്റ​​വും പു​​തി​​യ വി​​വ​​രം അ​​ട​​ങ്ങി​​യ ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്റ്, വാ​​യ്പ സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ൾ, ബാ​​ധ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ എ​​ന്നി​​വ സ​​ഹി​​തം നേ​​രി​​ട്ട് ഹാ​​ജ​​രാ​​കേ​​ണ്ടി​​വ​​രും.

## Article Content

**മ​​ഞ്ചേ​​രി**: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്ത് സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ്. ഈ ​​മാ​​സം 13ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ലോ​​കാ​​യു​​ക്ത​​ക്ക് മു​​ന്നി​​ൽ ഹാ​​ജ​​രാ​​കാ​​നാ​​ണ് നി​​ർ​​ദേ​​ശം. ന​​ഗ​​ര​​സ​​ഭ​​യി​​ലെ 50 അം​​ഗ​​ങ്ങ​​ളും സ്ഥ​​ല​​ത്തി​​ന്റെ ആ​​ധാ​​രം, മ​​റ്റു രേ​​ഖ​​ക​​ൾ, വാ​​ഹ​​ന​​ത്തി​​ന്റെ ആ​​ർ.​​സി, ഏ​​റ്റ​​വും പു​​തി​​യ വി​​വ​​രം അ​​ട​​ങ്ങി​​യ ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്റ്, വാ​​യ്പ സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ൾ, ബാ​​ധ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ എ​​ന്നി​​വ സ​​ഹി​​തം നേ​​രി​​ട്ട് ഹാ​​ജ​​രാ​​കേ​​ണ്ടി​​വ​​രും.

ര​​ണ്ടു​​വ​​ർ​​ഷം കൂ​​ടു​​മ്പോ​​ഴാ​​ണ് സ്വ​​ത്ത് വി​​വ​​രം സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, ആ​​ദ്യ​​ത​​വ​​ണ വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​തെ​​വ​​ന്ന​​തോ​​ടെ​​യാ​​ണ് നേ​​രി​​ട്ട് ഹാ​​ജ​​രാ​​കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​ത്. ജി​​ല്ല​​യി​​ലെ മ​​റ്റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ അം​​ഗ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്ക് പു​​റ​​മേ, വീ​​ട്ടി​​ലെ മ​​റ്റ് അം​​ഗ​​ങ്ങ​​ളു​​ടെ സ്വ​​ത്ത് വി​​വ​​ര​​ങ്ങ​​ളും ഹാ​​ജ​​രാ​​ക്കേ​​ണ്ട​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. കൗ​​ൺ​​സി​​ല​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​ന് ശേ​​ഷം അം​​ഗ​​ങ്ങ​​ൾ വ​​ര​​വി​​ൽ ക​​വി​​ഞ്ഞ സ്വ​​ത്ത് സ​​മ്പാ​​ദി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്ന് അ​​റി​​യാ​​നാ​​ണ് വി​​വ​​ര ശേ​​ഖ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144395/property-details-at-the-time-of-selection-mancheri-municipal-council-for-not-complying-notice-to)