---
title: "തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144425/pocso"
published_at: "2023-09-07T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9207654a44_IMG-20230907-WA0004.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി:** ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസ് ആണ് അറസ്റ്റിലായത്. ഉച്ചയോടെ ആയിരുന്നു സംഭവം. വയറുവേദനയെത്തുടർന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു പതിനഞ്ചുകാരൻ.

## Article Content

**തലശ്ശേരി:** ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസ് ആണ് അറസ്റ്റിലായത്. ഉച്ചയോടെ ആയിരുന്നു സംഭവം. വയറുവേദനയെത്തുടർന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു പതിനഞ്ചുകാരൻ.

കുട്ടിയുടെ അമ്മ ആധാറുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒ.പിയിൽ പോയസമയത്ത് ആശുപത്രി ജീവനക്കാരനായ റമീസ് കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങി കുട്ടി കരഞ്ഞു കൊണ്ട് അമ്മയോടും ബന്ധുക്കാളോടും ഇക്കാര്യം അറിയിച്ചു. ഇതോടെ ആശുപത്രി ജീവനക്കാരും വാർഡിലുള്ളവരും റമീസിനെ പിടികൂടി. ഇതിനിടയിൽ നാട്ടുകാർ പ്രതിയെ കൈയേറ്റം നടത്താനുള്ള ശ്രമവും ഉണ്ടായി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144425/pocso)