---
title: "സ്വീകർത്താവിന് ലഭിക്കുന്ന രക്തം ശുദ്ധമാണെന്ന് ഉറപ്പാക്കണം : സുപ്രീംകോടതി"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144465/supreemcourt"
published_at: "2023-09-07T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9554d77224_download_(16).jpeg"
keywords: []
---

# സ്വീകർത്താവിന് ലഭിക്കുന്ന രക്തം ശുദ്ധമാണെന്ന് ഉറപ്പാക്കണം : സുപ്രീംകോടതി

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി**: ര​ക്തം ദാ​നം ചെ​യ്യു​മ്പോ​ൾ സ്വീ​ക​ർ​ത്താ​വി​ന് ല​ഭി​ക്കു​ന്ന​ത് ​ശു​ദ്ധ​ര​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​ർ, പു​രു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന പു​രു​ഷ​ന്മാ​ർ, സ്ത്രീ ​ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ര​ക്ത​ദാ​താ​ക്ക​ളാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി​യു​ള്ള 2017ലെ ​മാ​ർ​ഗ​നി​ർ​ദേ​ശം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി പ​രാ​മ​ർ​ശം. എ​ച്ച്.​ഐ.​വി, ഹെ​പ​റ്റൈ​റ്റി​സ് ബി, ​ഹെ​പ​റ്റൈ​റ്റി​സ് സി ​എ​ന്നി​വ പ​ക​രാ​തി​രി​ക്കാ​നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഇ​ത്ത​ര​ക്കാ​രെ ‘ഹൈ ​റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യ​ത്.

## Article Content

**ന്യൂ​ഡ​ൽ​ഹി**: ര​ക്തം ദാ​നം ചെ​യ്യു​മ്പോ​ൾ സ്വീ​ക​ർ​ത്താ​വി​ന് ല​ഭി​ക്കു​ന്ന​ത് ​ശു​ദ്ധ​ര​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​ർ, പു​രു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന പു​രു​ഷ​ന്മാ​ർ, സ്ത്രീ ​ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ര​ക്ത​ദാ​താ​ക്ക​ളാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി​യു​ള്ള 2017ലെ ​മാ​ർ​ഗ​നി​ർ​ദേ​ശം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി പ​രാ​മ​ർ​ശം. എ​ച്ച്.​ഐ.​വി, ഹെ​പ​റ്റൈ​റ്റി​സ് ബി, ​ഹെ​പ​റ്റൈ​റ്റി​സ് സി ​എ​ന്നി​വ പ​ക​രാ​തി​രി​ക്കാ​നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഇ​ത്ത​ര​ക്കാ​രെ ‘ഹൈ ​റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ, ര​ക്തം ദാ​നം ചെ​യ്യു​മ്പോ​ൾ ലൈം​ഗി​ക സ​ത്വം വെ​ളി​പ്പെ​ടു​ത്തേ​ണ്ടി​വ​രു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്റെ വാ​ദം. ഹ​ര​ജി സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റൊ​രു ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144465/supreemcourt)