---
title: "#peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144508/peravoor"
published_at: "2023-09-07T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f97c8e05466_Picsart_23-09-07_13-01-55-019.jpg"
keywords: []
---

# #peravoor | പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

> **Lead Summary:** > **പേരാവൂർ**: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം"സരോദ് 2023" ആരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു.

## Article Content

> **പേരാവൂർ**: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം"സരോദ് 2023" ആരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു.

ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ആർട്ടിസ്റ്റും വെളിമാനംസെൻറ് സെബാസ്റ്റ്യൻസ് പള്ളി അസിസ്റ്റന്റ് വികാരിയുമായ ഫാ. എബിൻ മടുപ്പാംതോട്ടത്തുകുന്നേൽ മുഖ്യ അതിഥിയായിരുന്നു. പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പി. ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, മദർ പി.ടി. എ പ്രസിഡണ്ട് അനു ഷൈജു, ഷെറിൻ മരിയ കുര്യൻ, ജൈജു എം ജോയ് എന്നിവർ പ്രസംഗിച്ചു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144508/peravoor)