---
title: "നിരോധിത പുകയില ഉല്പന്നങ്ങളുമായി 55 കാരൻ പേരാവൂർ എക്സൈസ് പിടിയിൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144515/peravoor"
published_at: "2023-09-07T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f98179d781f_Picsart_23-09-07_13-22-58-368.jpg"
keywords: []
---

# നിരോധിത പുകയില ഉല്പന്നങ്ങളുമായി 55 കാരൻ പേരാവൂർ എക്സൈസ് പിടിയിൽ

> **Lead Summary:** ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‌പന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് സ്വദേശി തയ്യിൽ വീട്ടിൽ രവി ടി കെ. എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 60 പയ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

## Article Content

ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‌പന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് സ്വദേശി തയ്യിൽ വീട്ടിൽ രവി ടി കെ. എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 60 പയ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

ടൗണിലെ കടകളിലും വിദ്യാർത്ഥികളുൾപ്പെടെ യുവാക്കൾക്കും ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ നൽകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച രാവിലെ ചുങ്കക്കുന്ന് ടൗൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. റെയിഡിൽ പ്രിവന്റീവ് ഓഫീസർ സജീവൻ എം പി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ബാബുമോൻ ഫ്രാൻസിസ്, ജയിംസ് സിഎം, സിവിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, സന്ദീപ് ജി ഗണപതിയാടൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144515/peravoor)