---
title: "#thalassery | അണ്ടർ 19 ഗേൾസ് ഇൻറർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റ് തലശ്ശേരിയിൽ തുടക്കമായി"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144532/thalassery"
published_at: "2023-09-07T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9901e43f55_IMG-20230907-WA0054.jpg"
keywords: []
---

# #thalassery | അണ്ടർ 19 ഗേൾസ് ഇൻറർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റ് തലശ്ശേരിയിൽ തുടക്കമായി

> **Lead Summary:**  **തലശ്ശേരി**: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 19 ഗേൾസ് ഇൻറർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റ് സെപ്റ്റംബർ 14 വരെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. കേരളം,ഹിമാചൽ പ്രദേശ്,പോണ്ടിച്ചേരി, തമിഴ്നാട് എന്നീ നാല് ടീമുകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മൽസരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിട്ടു. സെപ്റ്റംബർ 5 മുതൽ 7 വരെ 20 ഓവർ വീതമുള്ള മൽസരവും സെപ്റ്റംബർ 8 മുതൽ 14 വരെ 50 ഓവർ വീതമുള്ള മൽസരവുമാണ് നടക്കുക.

## Article Content

 **തലശ്ശേരി**: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 19 ഗേൾസ് ഇൻറർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റ് സെപ്റ്റംബർ 14 വരെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. കേരളം,ഹിമാചൽ പ്രദേശ്,പോണ്ടിച്ചേരി, തമിഴ്നാട് എന്നീ നാല് ടീമുകളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മൽസരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിട്ടു. സെപ്റ്റംബർ 5 മുതൽ 7 വരെ 20 ഓവർ വീതമുള്ള മൽസരവും സെപ്റ്റംബർ 8 മുതൽ 14 വരെ 50 ഓവർ വീതമുള്ള മൽസരവുമാണ് നടക്കുക.

സെപ്റ്റംബർ 14 നാണ് ഫൈനൽ. ദിയ ഗിരീഷാണ് കേരള ക്യാപ്റ്റൻ.ജില്ലയിൽ നിന്നുള്ള എസ്.ആർ ഊർവശി, സി.വി അനുഷ്ക്ക എന്നിവർ ടീമിൽ ഉണ്ട്.ടോപ് ഓർഡർ ബാറ്ററായ എസ്.ആർ ഊർവശി അണ്ടർ 15,19 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തലശ്ശേരി ഹൈറൈസ് ഫ്ലാറ്റിൽ രാഹേഷ് കുമാറിൻറേയും എ.കെ സജിതയുടേയും മകളായ ഊർവശി പതിനൊന്നാം ക്ലാസ് ഓപ്പൺ സ്കൂൾ വിദ്യാർഥിനിയാണ്.വലം കൈയ്യൻ ഓൾറൗണ്ടറായ സി.വി അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ ഷൈൻ ബാബുവിൻറേയും ബിന്ദുവിൻറേയും മകളായ അനുഷ്ക്ക കണ്ണൂർ തളാപ്പ് എസ്.എൻ വിദ്യാ മന്ദിർ സ്കൂളിൽ പത്താം തരം വിദ്യാർത്ഥിനിയാണ് .അനു അശോക് മുഖ്യ പരിശീലകയും ദിജു ദാസ് സഹപരിശീലകനുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144532/thalassery)