---
title: "പാതിരയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1972 - 73 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. "
english_title: "Pathirayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144535/pathirayad"
published_at: "2023-09-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f992040fea0_IMG-20230907-WA0056.jpg"
keywords: []
---

# പാതിരയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1972 - 73 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 

> **Lead Summary:** പാതിരയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1972 73 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

പാതിരയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1972 73 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഉണ്ണികൃഷ്ണൻ കുന്നിരിക്ക അധ്യക്ഷത വഹിച്ചു.പി സദാനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്കൂൾ ഡെപ്യൂട്ടി എച് എം കെ വിനീതൻ മുഖ്യാതിഥിയായി.പിടി വർഗീസ്, പി പി ചന്ദ്രൻ, എം അനന്ദൻ, കെ സി രാധ, സി ആർ പ്രഭാവതി തുടങ്ങിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കെ വി ചന്ദ്രൻ, പി വത്സൻ, കെ കെ അജിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144535/pathirayad)