---
title: "ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. "
english_title: "Loksabha elections livened up central elections mission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144646/loksabha-elections-livened-up-central-elections-mission"
published_at: "2023-09-07T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0d24d5cd4_HJKL.jpg"
keywords: []
---

# ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 18ന്​ ​ആ​രം​ഭി​ക്കും. വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​ർ​ക്കു​മാ​യി യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച്​ ശ​നി​യാ​ഴ്ച തൃ​ശൂ​ർ പീ​ച്ചി ഫോ​റ​സ്റ്റ്​ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക​മീ​ഷ​ൻ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റു​മാ​സം മു​മ്പ്​ യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 18ന്​ ​ആ​രം​ഭി​ക്കും. വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​ർ​ക്കു​മാ​യി യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച്​ ശ​നി​യാ​ഴ്ച തൃ​ശൂ​ർ പീ​ച്ചി ഫോ​റ​സ്റ്റ്​ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക​മീ​ഷ​ൻ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റു​മാ​സം മു​മ്പ്​ യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഈ പ​രി​ശോ​ധ​ന പ​തി​വ് ന​ട​പ​ടി​ക്ര​മ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു. യ​ന്ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ജി​ല്ല​ക​ളി​ലെ പ​രി​ശോ​ധ​ന. യ​ന്ത്ര​ങ്ങ​ൾ പൂ​ർ​ണ​സ​ജ്ജ​മെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​ണ്​ പ​രി​ശോ​ധ​ന. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ഴി​വു​ണ്ടാ​യാ​ൽ ഒ​രു മാ​സ​ത്തി​ന​ക​വും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ 120 ദി​വ​സ​ത്തി​ന​ക​വും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ 180 ദി​വ​സ​ത്തി​ന​ക​വും യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ജി​ല്ല ക​ല​ക്ട​ർ (ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ) ആ​ണ് പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന​ക്ക്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ക​ല​ക്ട​ർ​മാ​ർ​ക്ക്​ യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ പ്ര​ക്രി​യ മ​ന​സ്സി​ലാ​ക്കാ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കാ​നു​മാ​യാ​ണ്​ ശി​ൽ​പ​ശാ​ല. ക​ര​ട്​ വോ​ട്ട​ർ പ​ട്ടി​ക ഒ​ക്​​ടോ​ബ​ർ 17ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ക്ഷേ​പ​ങ്ങ​ൾ ന​വം​ബ​ർ 30വ​രെ ന​ൽ​കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144646/loksabha-elections-livened-up-central-elections-mission)