---
title: "കണ്ണോത്തുമല ജീപ്പ് അപകടം:  ആർ.ടി.ഒ.യും കലക്ടറും റിപ്പോർട്ട് സമർപ്പിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144655/wayanad"
published_at: "2023-09-08T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa707ab983d_Screenshot_20230908-062101_WhatsApp.jpg"
keywords: []
---

# കണ്ണോത്തുമല ജീപ്പ് അപകടം:  ആർ.ടി.ഒ.യും കലക്ടറും റിപ്പോർട്ട് സമർപ്പിച്ചു

> **Lead Summary:** **വയനാട്:** ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല ജീപ്പ് അപകടത്തിൽ ആർ.ടി.ഒ.യും കലക്ടറും റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം ബ്രേക്ക് ഫെയ്ഡ് എന്ന പ്രതിഭാസമെന്ന് റിപ്പോർട്ട് .പരമാവധി ധനസഹായം കുടുംബങ്ങൾക്ക് നൽകണമെന്ന് കലക്ടറുടെ റിപ്പോർട്ട്. കണ്ണോത്തുമല വാഹനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് സർക്കാർ നീതികാണിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ .എല്ലാ കുടുംബങ്ങൾക്കും വീടും സാമ്പത്തിക സഹായവും സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും എം.എൽ.എ. കൽപ്പറ്റയിൽ പറഞ്ഞു. കഴിഞ്ഞ 25-നാണ് 9 പേരുടെ മരണത്തിനിടയാക്കിയ തലപ്പുഴ കണ്ണോത്തുമല ജീപ്പപകടം നടന്നത്.

## Article Content

**വയനാട്:** ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്തുമല ജീപ്പ് അപകടത്തിൽ ആർ.ടി.ഒ.യും കലക്ടറും റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം ബ്രേക്ക് ഫെയ്ഡ് എന്ന പ്രതിഭാസമെന്ന് റിപ്പോർട്ട് .പരമാവധി ധനസഹായം കുടുംബങ്ങൾക്ക് നൽകണമെന്ന് കലക്ടറുടെ റിപ്പോർട്ട്. കണ്ണോത്തുമല വാഹനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് സർക്കാർ നീതികാണിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ .എല്ലാ കുടുംബങ്ങൾക്കും വീടും സാമ്പത്തിക സഹായവും സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്നും എം.എൽ.എ. കൽപ്പറ്റയിൽ പറഞ്ഞു. കഴിഞ്ഞ 25-നാണ് 9 പേരുടെ മരണത്തിനിടയാക്കിയ തലപ്പുഴ കണ്ണോത്തുമല ജീപ്പപകടം നടന്നത്.

ദുരന്തം നടന്ന ശേഷം സ്ഥലം സന്ദർശിച്ച മന്ത്രിമാർ ജില്ലാ കലക്ടറോടും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് അപകടം നടന്ന് പതിനാലാം ദിവസം ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പരമാവധി തുക കുടുംബങ്ങൾക്ക് നൽകണമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ ശുപാർശ. ജില്ലാ ഭരണകൂടത്തെ കൂടാതെ റോഡ് സുരക്ഷ അതോറിറ്റി അധികൃതരും റോഡ് സേഫ്റ്റി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട് . ഏറെ നേരം വാഹനം ഓടുമ്പോൾ ലെയ്നർ തേയ്മാനം സംഭവിച്ച് ബ്രേക്ക് ഫെയ്ഡ് എന്ന പ്രതിഭാസം സംഭവിച്ച് വാഹനത്തിന് ബ്രേക്കിടാൻ കഴിയാതെ വരും. ഇതാണ് കണ്ണോത്തുമലയിൽ സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144655/wayanad)