---
title: "ജയിലിൽനിന്നിറങ്ങി രണ്ടാഴ്ചക്കകം കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ"
english_title: "Notorious thief arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144691/notorious-thief-arrested"
published_at: "2023-09-08T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faa7d17459b_Screenshot_2023-09-08-10-18-16-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ജയിലിൽനിന്നിറങ്ങി രണ്ടാഴ്ചക്കകം കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

> **Lead Summary:** **വെള്ളരിക്കുണ്ട്** : ജയിലിൽനിന്നിറങ്ങി രണ്ടാഴ്ചക്കകം കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. നടുവിൽ പുലിക്കുരുമ്പ നെടുമലയിൽ എൻ.വി. സന്തോഷ് എന്ന തൊരപ്പൻ സന്തോഷാണ് അറസ്റ്റിലായത്.

## Article Content

**വെള്ളരിക്കുണ്ട്** : ജയിലിൽനിന്നിറങ്ങി രണ്ടാഴ്ചക്കകം കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. നടുവിൽ പുലിക്കുരുമ്പ നെടുമലയിൽ എൻ.വി. സന്തോഷ് എന്ന തൊരപ്പൻ സന്തോഷാണ് അറസ്റ്റിലായത്.

പരപ്പ ടൗണിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് വെള്ളരിക്കുണ്ട് പൊലീസ് പയ്യാവൂരിൽനിന്ന് പിടികൂടിയത്. ശ്രീകണ്ഠപുരം പൊലീസ് എടുത്ത മോഷണക്കേസിൽ പ്രതി ജയിലിലായിരുന്നു. കഴിഞ്ഞ 24നാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

ഒരാഴ്ചമുമ്പ് പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവയുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയിരുന്നു. ഇതിനു രണ്ടുദിവസം മുമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിലും മോഷണം നടന്നിരുന്നു. കഴിഞ്ഞദിവസം ബിരിക്കുളത്തും സമാനമായ മോഷണം നടന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സന്തോഷിനെ വ്യാഴാഴ്ച പരപ്പ ടൗണിലെത്തിച്ച് തെളിവെടുത്തു. പരപ്പ ഫാമിലി ഹൈപ്പർ മാർക്കറ്റിലെ കെട്ടിടത്തിൽനിന്ന് മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും ടോർച്ചും കസ്റ്റഡിയിലെടുത്തു.

ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. എസ്ഐമാരായ എം. സതീശൻ, കെ.പി. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144691/notorious-thief-arrested)