---
title: "പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എഡ്യൂക്കേഷണല്‍  ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് മത്സരവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു"
english_title: "Panakkad Hyderali Shihab Thangal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144762/panakkad-hyderali-shihab-thangal"
published_at: "2023-09-08T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fae49e65f7e_Screenshot_2023-09-08-14-31-39-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എഡ്യൂക്കേഷണല്‍  ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് മത്സരവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു

> **Lead Summary:** വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ കോടിയേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പി വി യുസുഫ് മൗലവി മെമ്മോറിയല്‍ കണ്ണൂര്‍ ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു.

## Article Content

വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ കോടിയേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പി വി യുസുഫ് മൗലവി മെമ്മോറിയല്‍ കണ്ണൂര്‍ ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മൂഴിക്കര ജുമാ മസ്ജിദ് പരിസരത്തുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ കോമ്പൗണ്ടിലാണ് പരിപാടി നടക്കകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹൈസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംയുക്തമായാണ് മത്സരത്തില്‍ പങ്കെടുക്കുക.

ഒന്നാം സ്ഥാനം കരസ്ഥമാകുന്നവര്‍ക്ക് അയ്യായിരം രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് മൂവ്വായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് രണ്ടായിരം രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. മത്സരാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് സഹിതം മത്സരദിവസം രാവിലെ 9 മണിക്ക് വേദിയില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം.

വൈകുന്നേരം 4 മണിക്ക് സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

സംഘാടകസമിതി ചെയര്‍മാന്‍ കെ ഖാലിദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍, അഡ്വ കെ എ ലത്തീഫ്, തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ വി വസന്ത, എ കെ അബൂട്ടി ഹാജി, വി പി വിജേഷ്, വി സി പ്രസാദ്, ഷാനിദ് മാസ്റ്റര്‍, കെ കുഞ്ഞിമ്മൂസ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സൊസൈറ്റി ഭാരവാഹികളായ കെ ഖാലിദ് മാസ്റ്റര്‍, റഫീഖ് കുനിയില്‍, നിഷാദ് കോടിയേരി, അഹമ്മദ് കല്ലിക്കണ്ടി, നൗഫല്‍ സലാമത്, കെ പി നൂറുദ്ദീന്‍, കെ. കുഞ്ഞിമൂസ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144762/panakkad-hyderali-shihab-thangal)