---
title: "ഐ​ജി ജി. ​ല​ക്ഷ്മ​ണി​നെ വീ​ണ്ടും സ​സ്പെ​ൻ​ഡ് ചെ​യ്തു."
english_title: "IG G. Laxman was suspended again. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144803/ig-g-laxman-was-suspended-again"
published_at: "2023-09-08T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb25f052d64_dfdghgbfg.jpg"
keywords: []
---

# ഐ​ജി ജി. ​ല​ക്ഷ്മ​ണി​നെ വീ​ണ്ടും സ​സ്പെ​ൻ​ഡ് ചെ​യ്തു.

> **Lead Summary:** **കൊ​ച്ചി: **വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചു മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ഐ​ജി ജി. ​ല​ക്ഷ്മ​ണി​നെ വീ​ണ്ടും സ​സ്പെ​ൻ​ഡ് ചെ​യ്തു. വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ. മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പു​ക​ളി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​യാ​യി ഐ​ജി ല​ക്ഷ്മ​ൺ വ​ഴി​വി​ട്ടു സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

## Article Content

**കൊ​ച്ചി: **വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചു മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ഐ​ജി ജി. ​ല​ക്ഷ്മ​ണി​നെ വീ​ണ്ടും സ​സ്പെ​ൻ​ഡ് ചെ​യ്തു. വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ. മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പു​ക​ളി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​യാ​യി ഐ​ജി ല​ക്ഷ്മ​ൺ വ​ഴി​വി​ട്ടു സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​രി​ച്ചി​രു​ന്നു. കേ​സി​ൽ ഐ​ജി ല​ക്ഷ്മ​ൺ മൂ​ന്നാം പ്ര​തി​യും മു​ൻ ഡി​ഐ​ജി സു​രേ​ന്ദ്ര​ൻ നാ​ലാം പ്ര​തി​യു​മാ​ണ്. അ​ടു​ത്തി​ടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും എ​ഡി​ജി​പി​യാ​യു​ള്ള ല​ക്ഷ്മ​ണി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റം സ​ർ​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144803/ig-g-laxman-was-suspended-again)