---
title: "പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പൊതിച്ചോര്‍ വിതരണം അഞ്ചു വർഷം പൂർത്തിയാക്കിയെന്ന് ഡിവൈഎഫ്‌ഐ."
english_title: "Potichor distribution DYFI has completed five years of potichor distribution in Malappuram district. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144819/potichor-distribution-dyfi-has-completed-five-years-of-potichor-distribution-in-malappuram-district"
published_at: "2023-09-08T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb3731e983a_dfgxhghjgj.jpg"
keywords: []
---

# പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പൊതിച്ചോര്‍ വിതരണം അഞ്ചു വർഷം പൂർത്തിയാക്കിയെന്ന് ഡിവൈഎഫ്‌ഐ.

> **Lead Summary:** പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പൊതിച്ചോര്‍ വിതരണം അഞ്ചു വർഷം പൂർത്തിയാക്കിയെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചു വർഷം പൂർത്തിയാക്കി. പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 171 യൂണിറ്റുകളിൽ നിന്നായി 5,42,256 പൊതിച്ചോറുകൾ ഇതിനോടകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി. 

## Article Content

പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പൊതിച്ചോര്‍ വിതരണം അഞ്ചു വർഷം പൂർത്തിയാക്കിയെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചു വർഷം പൂർത്തിയാക്കി. പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 171 യൂണിറ്റുകളിൽ നിന്നായി 5,42,256 പൊതിച്ചോറുകൾ ഇതിനോടകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകി. 

അഞ്ചാം വാർഷിക ദിനത്തിലെ പൊതിച്ചോർ വിതരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ചെമ്മാണിയോട് മേഖല കമ്മിറ്റിയിലെ വളയപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉൾപ്പെടെയുള്ളവർ വിവരം ഫേസ്ബുക്കിൽ പങ്കുവച്ചു.

ഓണം നാളിലും ഓണ വിഭവങ്ങളടങ്ങിയ പൊതിച്ചോർ കളമശ്ശേരി മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ വിതരണം നടത്തി. ഡിവൈഎഫ്ഐ വെള്ളാരപ്പിളളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം നടത്തിയത്. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പായസം വിതരണവും നടത്തിയിരുന്നു.

** ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചത്**

ഡിവൈ എഫ് ഐ നേതൃത്വത്വത്തിൽ സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചു വർഷം പൂർത്തിയാക്കി. അഞ്ചാം വാർഷിക ദിനത്തിലെ പൊതിച്ചോർ വിതരണം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ചെമ്മാണിയോട് മേഖല കമ്മിറ്റിയിലെ വളയപ്പുറം യൂണിറ്റ് കമ്മിറ്റിയാണ് ഇന്ന് പൊതിച്ചോറുകൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144819/potichor-distribution-dyfi-has-completed-five-years-of-potichor-distribution-in-malappuram-district)