---
title: "വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യെ​ന്ന പ്രാ​ഥ​മി​ക ല​ക്ഷ്യം എ.​ഐ ക്യാമറക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ നി​റ​വേ​റി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. "
english_title: "AI Kama's primary objective is to significantly reduce vehicle accidents. In the High Court, the government has identified itself by establishing the Rak. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144823/ai-kamas-primary-objective-is-to-significantly-reduce-vehicle-accidents-in-the-high-court-the-government-has-identified-itself-by-establishing-the-rak"
published_at: "2023-09-08T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb3aa909e7f_aojk.jpg"
keywords: []
---

# വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യെ​ന്ന പ്രാ​ഥ​മി​ക ല​ക്ഷ്യം എ.​ഐ ക്യാമറക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ നി​റ​വേ​റി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. 

> **Lead Summary:** വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യെ​ന്ന പ്രാ​ഥ​മി​ക ല​ക്ഷ്യം എ.​ഐ ക്യാമറ​ക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ നി​റ​വേ​റി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. എ.​ഐ ക്യാമറ​യി​ലൂ​​ടെ വ​രു​മാ​ന വ​ർ​ധ​ന​യെ​ന്ന ല​ക്ഷ്യ​വും നേ​ടി​യെ​ന്ന്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ സ്റ്റേ​റ്റ് അ​റ്റോ​ണി മു​​ഖേ​ന സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. എ.​ഐ ക്യാമറക​ൾ സ്ഥാ​പി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി​ക​ൾ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും ത​ള്ള​ണ​മെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യെ​ന്ന പ്രാ​ഥ​മി​ക ല​ക്ഷ്യം എ.​ഐ ക്യാമറ​ക​ൾ സ്ഥാ​പി​ച്ച​തി​ലൂ​ടെ നി​റ​വേ​റി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. എ.​ഐ ക്യാമറ​യി​ലൂ​​ടെ വ​രു​മാ​ന വ​ർ​ധ​ന​യെ​ന്ന ല​ക്ഷ്യ​വും നേ​ടി​യെ​ന്ന്​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ സ്റ്റേ​റ്റ് അ​റ്റോ​ണി മു​​ഖേ​ന സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. എ.​ഐ ക്യാമറക​ൾ സ്ഥാ​പി​ച്ച​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി​ക​ൾ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും ത​ള്ള​ണ​മെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി​ ധ​ന​വ​കു​പ്പ് എ​തി​ർ​ത്തു​വെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പൊ​തു​വാ​യ ആ​രോ​പ​ണ​ത്തി​ന​പ്പു​റം നി​യ​മ​വി​രു​ദ്ധ​മാ​യ ഏ​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടാ​നാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഹ​ര​ജി​ക്കാ​ർ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​മി​ല്ല. ടെ​ൻ​ഡ​ർ, ക​രാ​ർ ന​ട​പ​ടി​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ല. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യാ​ണ്​ ന​ട​പ​ടി​ക​ൾ. ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ സ്ഥാ​പി​ച്ച​താ​ണെ​ങ്കി​ലും ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വാ​ഹ​ന​പ്പെ​രു​പ്പം ഇ​ന്ത്യ​യി​ൽ​ത​ന്നെ ഏ​റ്റ​വും വ​ർ​ധി​ച്ച തോ​തി​ലാ​ണ്.

ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ അ​പ​ക​ട​നി​ര​ക്കും കൂ​ടു​ത​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ളം അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കെ​ൽ​​ട്രോ​ണി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. എ.​ഐ ക്യാമറ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യാ​യി അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 424 കോ​ടി രൂ​പ സ​ർ​ക്കാ​റി​ന് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു കെ​ൽ​​ട്രോ​ൺ അ​റി​യി​ച്ച​ത്.

ഇ​തി​ൽ​നി​ന്ന് കെ​ൽ​ട്രോ​ണി​ന് ന​ൽ​കേ​ണ്ട തു​ക കു​റ​ച്ച്​ 188 കോ​ടി രൂ​പ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക്​ എ​ത്തു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ല്ലാ വി​വ​ര​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​ർ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ആ​ശി​ഷ് ജെ. ​ദേ​ശാ​യി, ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ര​ജി സെ​പ്റ്റം​ബ​ർ 18ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144823/ai-kamas-primary-objective-is-to-significantly-reduce-vehicle-accidents-in-the-high-court-the-government-has-identified-itself-by-establishing-the-rak)