---
title: "സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്."
english_title: "The police termed the death of the sisters as murder. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144842/the-police-termed-the-death-of-the-sisters-as-murder"
published_at: "2023-09-08T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb4a7e05d8c_BVNMKJM.jpg"
keywords: []
---

# സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്.

> **Lead Summary:** **പാലക്കാട്: **ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

## Article Content

**പാലക്കാട്: **ഷൊർണൂർ കവളപ്പാറയിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ തൃത്താല സ്വദേശി മണികണ്ഠനെ ഇന്നലെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. മോഷണ ശ്രമത്തിനിടെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഷൊർണൂർ സ്വദേശിനികളായ പത്മിനി (25), തങ്കം (22) എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നു പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയത്. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്ന് യുവാവ് പറ‌ഞ്ഞു.

സംശയം തോന്നിയ നാട്ടുകാർ ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിക്കുന്നതിനിടയിൽ സ്വകാര്യ ഭാ​ഗത്ത് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144842/the-police-termed-the-death-of-the-sisters-as-murder)