---
title: "മഞ്ഞിൻ്റെ പുതപ്പണിഞ്ഞ പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. "
english_title: "Palukachi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144886/palukachi"
published_at: "2023-09-09T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbe19791125_IMG-20230909-WA0006.jpg"
keywords: []
---

# മഞ്ഞിൻ്റെ പുതപ്പണിഞ്ഞ പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. 

> **Lead Summary:** **കേളകം**: മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതി ദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കാടും മലയും താണ്ടി, ഉയര ങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുരോഗമിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്നേറ്റത്തിലാണ് കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, ടൂറിസം വികസന സമിതിയും. യാത്രകൾക്ക് സാഹസികതയു ടെ മുഖം നൽകണമെന്നുള്ള വർ ഏറെ ഇഷ്ടപ്പെടുന്ന പാ ലുകാച്ചി മലയിലേക്കുള്ള ട്രക്കി ങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് തുടക്കം.

## Article Content

**കേളകം**: മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതി ദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കാടും മലയും താണ്ടി, ഉയര ങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുരോഗമിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്നേറ്റത്തിലാണ് കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, ടൂറിസം വികസന സമിതിയും. യാത്രകൾക്ക് സാഹസികതയു ടെ മുഖം നൽകണമെന്നുള്ള വർ ഏറെ ഇഷ്ടപ്പെടുന്ന പാ ലുകാച്ചി മലയിലേക്കുള്ള ട്രക്കി ങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് തുടക്കം.

കൊട്ടിയൂർ വനത്തിലെ വൻമ രങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്റർ കയ റിയാൽ പാലുകാച്ചിയിലെത്താം. ഒഴുകി നീങ്ങുന്ന മേഘപാളികളും ഇടയ്ക്കിടെ പൊഴിഞ്ഞുവീഴുന്ന നനുത്ത മഴത്തുള്ളികളും മൂടൽമ ഞ്ഞും തണുത്ത കാറ്റുമാണ് സഞ്ചാരികളെ കാത്തിരിക്കുന്ന ത്. സമുദ്രനിരപ്പിൽനിന്ന് 2347 അടി ഉയരത്തിലാണ് പാലുകാച്ചി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144886/palukachi)