---
title: "#Rain| സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Chance of widespread rain in the state today; Yellow alert in 11 districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144915/chance-of-widespread-rain-in-the-state-today-yellow-alert-in-11-districts"
published_at: "2023-09-09T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbfe962a5de_kerala-2.jpg"
keywords: []
---

# #Rain| സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകുക. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകുക. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144915/chance-of-widespread-rain-in-the-state-today-yellow-alert-in-11-districts)