---
title: "രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ദ്ധിക്കുന്നു"
english_title: "Omicron fear  is increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14492/omicron-fear-is-increasing"
published_at: "2021-12-05T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac1fd78d960_images - 2021-12-05T074126.704.jpeg"
keywords: []
---

# രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ദ്ധിക്കുന്നു

> **Lead Summary:** ന്യൂഡല്‍ഹി ; രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ദ്ധിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നിരധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.പരിശോധനയിലും വീഴ്ച വരരുത് എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

## Article Content

ന്യൂഡല്‍ഹി ; രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ദ്ധിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നിരധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്.പരിശോധനയിലും വീഴ്ച വരരുത് എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

ഒമിക്രോണ്‍ വകഭേദമാണോയെന്ന് തിരിച്ചറിയാനായി ഡല്‍ഹിയിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലം ഇന്ന് പുറത്തുവരും. നിലവില്‍ രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലായി നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ണാടക ഗുജറാത്ത് മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗം.

കൊറോണ കേസുകള്‍ കൂടുതലുള്ള കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, മിസോറം എന്നീ സംസ്ഥാനങ്ങളോട് രോഗവ്യാപനം കുറയ്‌ക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളിലും മറ്റും പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷനും ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഭീതിവേണ്ടെന്നും ജാഗ്രത മതിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14492/omicron-fear-is-increasing)