---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  മാധ്യമപ്രവർത്തകൻ മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144938/died"
published_at: "2023-09-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc102b15af6_Picsart_23-09-09_11-54-55-565.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  മാധ്യമപ്രവർത്തകൻ മരിച്ചു

> **Lead Summary:** **തലശ്ശേരി**: ജന്മഭൂമി തലശ്ശേരി ലേഖകന്‍ ശ്രീ ശൈലത്തില്‍ എം പി ഗോപാലക്യഷ്ണന്‍ മരിച്ചു. രണ്ട് ദിവസം മുമ്പ് നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍. തലശ്ശേരി പ്രസ്ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്‌കാരം പിന്നീട്.

## Article Content

**തലശ്ശേരി**: ജന്മഭൂമി തലശ്ശേരി ലേഖകന്‍ ശ്രീ ശൈലത്തില്‍ എം പി ഗോപാലക്യഷ്ണന്‍ മരിച്ചു. രണ്ട് ദിവസം മുമ്പ് നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍. തലശ്ശേരി പ്രസ്ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144938/died)