---
title: "നിയമ സഭാ പരിസ്ഥിതി കമ്മറ്റി: സന്ദര്‍ശനം, തെളിവെടുപ്പ് യോഗം ഡിസംബര്‍ 15ന്"
english_title: "Legislative Environment Committee: Visit Evidence Meeting December 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14495/legislative-environment-committee-visit-evidence-meeting-december-15"
published_at: "2021-12-05T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac242735010_images - 2021-12-05T075944.485.jpeg"
keywords: []
---

# നിയമ സഭാ പരിസ്ഥിതി കമ്മറ്റി: സന്ദര്‍ശനം, തെളിവെടുപ്പ് യോഗം ഡിസംബര്‍ 15ന്

> **Lead Summary:** കണ്ണൂര്‍ :സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം പരിപാലനം എന്നിവയെ പറ്റി പഠനം നടത്താന്‍ നിയോഗിച്ച നിയമസഭാ പരിസ്ഥിതി കമ്മറ്റി,ഡിസംബര്‍ 15ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും.

## Article Content

കണ്ണൂര്‍ :സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം പരിപാലനം എന്നിവയെ പറ്റി പഠനം നടത്താന്‍ നിയോഗിച്ച നിയമസഭാ പരിസ്ഥിതി കമ്മറ്റി,ഡിസംബര്‍ 15ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും.

തലശ്ശേരി താലൂക്കിലെ ധര്‍മ്മടം അണ്ടല്ലൂര്‍ കാവ്, ശ്രീകണ്ഠാപുരം വൈക്കര വനശാസ്താകാവ്, പയ്യന്നൂര്‍ ആലപ്പടമ്പ് തെയ്യോട് കാവ്, കാങ്കോല്‍ കാവ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക.

ശേഷം ഉച്ചക്ക് മൂന്ന് പയ്യന്നൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14495/legislative-environment-committee-visit-evidence-meeting-december-15)