---
title: "മഴയിൽ മണ്ണിടിഞ്ഞ് കിണർ തകർന്നു"
english_title: "The well collapsed due to landslides due to rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144963/the-well-collapsed-due-to-landslides-due-to-rain"
published_at: "2023-09-09T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1a57b5f9b_Picsart_23-09-09_12-37-20-497.jpg"
keywords: []
---

# മഴയിൽ മണ്ണിടിഞ്ഞ് കിണർ തകർന്നു

> **Lead Summary:** **പഴയങ്ങാടി** : മഴയിൽ അടുത്തില നോർത്ത് നായനാർ മന്ദിരത്തിന് സമീപത്തെ ഒ ടി. റീനയുടെ വീടിന് പിറകുവശത്ത് മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. സമീപത്തെ കെ.പി. സുനിൽ കുമാറിന്റെ വീട്ടുപറമ്പിലെ കിണറിനും നാശമുണ്ടായി. അപകടത്തിൽ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞിട്ടുണ്ട്.

## Article Content

**പഴയങ്ങാടി** : മഴയിൽ അടുത്തില നോർത്ത് നായനാർ മന്ദിരത്തിന് സമീപത്തെ ഒ ടി. റീനയുടെ വീടിന് പിറകുവശത്ത് മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. സമീപത്തെ കെ.പി. സുനിൽ കുമാറിന്റെ വീട്ടുപറമ്പിലെ കിണറിനും നാശമുണ്ടായി. അപകടത്തിൽ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞിട്ടുണ്ട്.

കനത്ത മഴയിൽ മതിൽ തകർന്ന്‌ വീട് അപകടാവസ്ഥയിലായി. ചെറുതാഴം അതിയടത്തെ കെ.പി. ഗീതയുടെ വീടിനു സമീപത്തെ ചുറ്റുമതിൽ മഴയിൽ തകർന്നു. ചെറുതാഴം പഞ്ചായത്ത്-വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144963/the-well-collapsed-due-to-landslides-due-to-rain)