---
title: "#aicamera | എ ഐ ക്യാമറയുള്ള സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ;പണി തലയ്‌ക്ക് മുകളിലൂടെ വരുന്നുണ്ട്. "
english_title: "Aicamera"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144977/aicamera"
published_at: "2023-09-09T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc23a4f208d_IMG-20230909-WA0024.jpg"
keywords: []
---

# #aicamera | എ ഐ ക്യാമറയുള്ള സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ;പണി തലയ്‌ക്ക് മുകളിലൂടെ വരുന്നുണ്ട്. 

> **Lead Summary:**  **കൊച്ചി**: എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ, മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക.ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രോൺ എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.

## Article Content

 **കൊച്ചി**: എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ, മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക.ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രോൺ എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സർക്കാരിന് വകുപ്പ് ശിപാർശ നൽകിയിരുന്നു. തുടർന്ന് സർക്കാർ അനുമതി നൽകുകയായിരുന്നു. എ ഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങളിൽ വലിയ കുറവാണുണ്ടായത്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.എ ഐ ക്യാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മ്മിക്കും. ഇതിനായി വിവിധ ഏജന്‍സികളുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തി. ഒരു ജില്ലയില്‍ കുറഞ്ഞത് പത്ത് എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144977/aicamera)