---
title: "വിലക്കയറ്റം ഉൾപ്പെടെയുണ്ടാക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം. "
english_title: "Gudallor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/144978/gudallor"
published_at: "2023-09-09T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc24fd17e4b_IMG-20230909-WA0025.jpg"
keywords: []
---

# വിലക്കയറ്റം ഉൾപ്പെടെയുണ്ടാക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം. 

> **Lead Summary:** **ഗൂഡല്ലൂർ** : വിലക്കയറ്റം ഉൾപ്പെടെയുണ്ടാക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം. നീലഗിരിയിൽ ഉപരോധസമരം നടത്തി. പന്തല്ലൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമാട് കനറാബാങ്കിനുമുന്നിൽ നടന്ന ഉപരോധം ജില്ലാസെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എ. യോഹന്നാൻ അധ്യക്ഷനായി. കെ. രാജൻ, എം.എ. ഹനീഫ, ടി. സുദർശൻ, എ. അച്യുതൻ, എൻ.കെ. ബാബു എന്നിവർ സംസാരിച്ചു.

## Article Content

**ഗൂഡല്ലൂർ** : വിലക്കയറ്റം ഉൾപ്പെടെയുണ്ടാക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം. നീലഗിരിയിൽ ഉപരോധസമരം നടത്തി. പന്തല്ലൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമാട് കനറാബാങ്കിനുമുന്നിൽ നടന്ന ഉപരോധം ജില്ലാസെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എ. യോഹന്നാൻ അധ്യക്ഷനായി. കെ. രാജൻ, എം.എ. ഹനീഫ, ടി. സുദർശൻ, എ. അച്യുതൻ, എൻ.കെ. ബാബു എന്നിവർ സംസാരിച്ചു.

ഗൂഡല്ലൂർ എൽ.ഐ.സി. ബ്രാഞ്ച്‌ ഓഫീസിനുമുന്നിൽ നടത്തിയ പരിപാടിയിൽ ഏരിയാസെക്രട്ടറി സി.കെ. മണി അധ്യക്ഷനായി. ജില്ലാസെക്രട്ടേറിയറ്റംഗം എം.എ. കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്തു. മുതിർന്നനേതാവ് എൻ. വാസു, എം.ആർ. സുരേഷ്, സി. മുരുകൻ, കെ. രമേശ്, ടി.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/144978/gudallor)