---
title: "അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം"
english_title: "Aquaculture promoter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14498/aquaculture-promoter"
published_at: "2021-12-05T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac29ad99035_images - 2021-12-05T075336.229.jpeg"
keywords: []
---

# അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

> **Lead Summary:** കണ്ണൂര്‍ :ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

## Article Content

കണ്ണൂര്‍ :ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഫിഷറീസ് വിഷയത്തിലുള്ള വിഎച്ച് എസ് ഇ/ബിരുദം/സുവോളജി ബിരുദം അല്ലെങ്കില്‍ എസ്എസ് എല്‍സിയും ഗവ. സ്ഥാപനത്തിലെ അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14498/aquaculture-promoter)