---
title: "ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലം"
english_title: "Natpac training for drivers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14499/natpac-training-for-drivers"
published_at: "2021-12-05T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac2a17821c7_images - 2021-12-05T082511.731.jpeg"
keywords: []
---

# ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലം

> **Lead Summary:** കണ്ണൂര്‍ :ആപല്‍ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് നാറ്റ് പാക്ക് ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂര്‍ :ആപല്‍ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് നാറ്റ് പാക്ക് ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിപാടി. സ്‌ഫോടക വസ്തുക്കള്‍, എല്‍ പി ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവ്രര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം എന്നിവയാണ് നല്‍കുക. ഫോണ്‍: 0471 2779200.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14499/natpac-training-for-drivers)