---
title: "മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ്"
english_title: "Water level in Mullaperiyar Dam drops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14504/water-level-in-mullaperiyar-dam-drops"
published_at: "2021-12-05T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac3c80853c3_images - 2021-12-05T094344.581.jpeg"
keywords: []
---

# മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ്

> **Lead Summary:** ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവു വന്നതോടെ തമിഴ്നാട് 2 സ്പില്‍വേ ഷട്ടറുകള്‍ അടച്ചു.നിലവില്‍ 2 ഷട്ടറുകള്‍ 30 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കൻഡിൽ 839 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടുന്നുണ്ട്.

## Article Content

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവു വന്നതോടെ തമിഴ്നാട് 2 സ്പില്‍വേ ഷട്ടറുകള്‍ അടച്ചു.നിലവില്‍ 2 ഷട്ടറുകള്‍ 30 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കൻഡിൽ 839 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടുന്നുണ്ട്.

തമിഴ്നാട് സെക്കൻഡിൽ 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്.

142 അടി പിന്നിട്ടതോടെ 4 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കൻഡിൽ 1682 ഘനയടി വെള്ളമാണ് നേരത്തെ പുറത്തേക്ക് ഒഴുക്കിയിരുന്നത്.ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.78 അടിയായി ഉയര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14504/water-level-in-mullaperiyar-dam-drops)